കണ്ണൂര്‍: മലയാളഭാഷാ ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി കലക്ടറേറ്റില്‍ ജീവനക്കാര്‍ മലയാളഭാഷ പ്രതിജ്ഞയെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എ.ഡി.എം മുഹമ്മദ് യൂസുഫ്, അസിസ്റ്റന്റ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ഗംഗാധരന്‍, വി.പി.മുരളീധരന്‍, രാമചന്ദ്രന്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ – നല്ല മണ്ണ്, നല്ല നാട് ക്യാമ്പയിന്റെ ഭാഗമായി കൈത്തറി ക്യാരി ബാഗുകളുടെ വില്‍പ്പനയും പരിപാടിയുടെ ഭാഗമായി നടന്നു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
















