കണ്ണൂര്‍: പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സ്വര്‍ണ പ്രശ്‌നത്തില്‍ കണ്ടെത്തിയ പ്രായശ്ചിത്ത പരിഹാരകര്‍മങ്ങള്‍ ഇന്ന് മുതല്‍ എട്ട് വരെ നടക്കും. ശ്രീകോവില്‍ തേക്കില്‍ പണിത് ചെമ്പ് പൊതിയുക, നമസ്‌കാരമണ്ഡപം തേക്കില്‍ പുനര്‍നിര്‍മിച്ച് ചെമ്പ് പൊതിയുക തുടങ്ങിയ നവീകരണ പ്രവര്‍ത്തനങ്ങളാണ് അടിയന്തിരമായി ചെയ്യുക. ക്ഷേത്രം തന്ത്രിവര്യന്‍മാരായ കാട്ടുമാടം മൂത്തേടം അനില്‍നമ്പൂതിരിപ്പാടിന്റെയും കാട്ടുമാടം ഇളയേടത്ത് ഈശാനന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. മഹാഗണപതി ഹോമം, സുദര്‍ശന ഹോമം, ഭഗവതിസേവ, മഹാമൃത്യുഞ്ജയഹോമം, ശുദ്ധികലശം തുടങ്ങിയവ പരിഹാരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കും. ഡിസംബര്‍ എട്ട് മുതല്‍ 11 വരെ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ.പ്രസന്ന രാജന്‍, സെക്രട്ടറി എ.എം.ജയറാം, കെ.ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
















