.തൊടുപുഴ: ഒളമറ്റം-തെക്കുംഭാഗം കരകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം ഇരുട്ടില്‍. തൂക്കുപാലത്തിന്റെ ഒളമറ്റം ഭാഗത്തുള്ള തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്നില്ല.രാത്രികാലങ്ങളില്‍ നിരവധിപ്പേരാണ് ഒളമറ്റത്തെ ബസ് സ്റ്റോപ്പില്‍ ബസിറങ്ങി തൂക്കുപാലം കടന്ന് തെക്കുംഭാഗം ഭാഗത്തേക്ക് പോകുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ തൂക്കുപാലത്തെയാണ് ആശ്രയിക്കുന്നത്. ജോലി കഴിഞ്ഞ് ഒളമറ്റത്ത് ബസിറങ്ങുമ്പോള്‍ നേരം ഇരുട്ടും.
ബസ് സ്റ്റോപ്പില്‍ നിന്നും തൂക്കുപാലം വരെയുള്ള ഭാഗത്ത് ഇരുട്ടാണ്. തപ്പിത്തടഞ്ഞ് വേണം വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൂക്കുപാലത്തിലേക്ക് കയറാന്‍. പാലത്തിന് സമീപമുള്ള വെളിച്ചക്കുറവ് കഷ്ടത്തിലാക്കുന്നത് സ്ത്രീകളെയാണ്.പാലത്തിന്റെ ഒളമറ്റം ഭാഗത്തുള്ള തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.















