തൃശൂര്‍: കേരളത്തിലെ റേഷന്‍ വ്യാപാരികള്‍ ഇന്ന് മുതല്‍ സംസ്ഥാനത്തെ റേഷന്‍കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. റേഷന്‍ രംഗത്തെ തകര്‍ക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ നടപടിയെന്ന് ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അസോസിയേഷന് പുറമെ റേഷന്‍ ഡീലേഴ്സ് ഓര്ഗനൈസേഷന്, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് എന്നിവരടങ്ങിയ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് കടകള്‍ അടച്ചിടുന്നത്. കടകള്‍ അടച്ചിടുന്ന വ്യാപാരികള്‍ ഇന്ന് താലൂക്ക് സപ്ലേ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും.
റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം അനുവദിക്കുക, കമീഷന് കുടിശിക ഉടന്‍ വിതരണം ചെയ്യുക, വെട്ടിക്കുറച്ച റേഷന്‍ക്വാട്ട കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിക്കുക, ബി.പി.എല്‍ ലിസ്റ്റിലെ അപാകത പരിഹരിക്കുക, ഡോര്‍ ഡെലിവറി സമ്പ്രദായം ആരംഭിക്കുക, കാലാവധി കഴിഞ്ഞ റേഷന്‍കാര്‍ഡ് മാറ്റി പുതുക്കിയ കാര്‍ഡ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികളുടെ സമരം.
ഈമാസം നാളെ തൃശൂരില്‍ ചേരുന്ന സംയുക്ത സമരസമിതി യോഗം ഭാവി സമരപരിപാടികള്‍ സംബന്ധിച്ച കാര്യങ്ങര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അസോസിയേഷന് ഭാരവാഹികളായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍, പി.ഡി. പോള്‍, ജോണ്സണ് മാഞ്ഞള, സി.പി. ജോയ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: