വിഭിന്നശേഷി ജീവനക്കാരുടെ സംഘടനയായ ഡിഫറന്റലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്റെ ജില്ല അസോസിയേഷന്‍ സമ്മേളനത്തില്‍ ഒ. രാജഗോപാല്‍ എംഎല്‍എ സംസാരിക്കുന്നു
തിരുവനന്തപുരം: റെയില്‍വേയുമായി ബന്ധപ്പെട്ട് അംഗപരിമിതര്‍ നേരിടുന്ന പ്രശ്‌നങ്ങളും സ്ഥാനകയറ്റത്തില്‍ 3 ശതമാനം സംവരണം നടപ്പിലാക്കുന്നതും ഇന്‍കം ടാക്‌സിന്റെ നിലവിലുള്ള പരിധി ഉയര്‍ത്തുന്നതും കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ.
വിഭിന്നശേഷി ജീവനക്കാരുടെ സംഘടനയായ ഡിഫറന്റലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജില്ല അസോസിയേഷന്‍ സമ്മേളനത്തോടനത്തില്‍ അംഗത്വ കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബി. സത്യന്‍ എംഎല്‍എ ജില്ലാ സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു. വി.എസ്. ശിവകുമാര്‍ എംഎല്‍എ, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ജില്ലാ പ്രസിഡന്റ് നൗഷാദ് എ.എസ്, ജില്ലാ സെക്രട്ടറി വിനോദ്കുമാര്‍ വി.കെ, ജോബി എ.എസ് തുടങ്ങിയവര്‍ സംസാരിച്ചു.















