പേരാമ്പ്ര: ട്രാഫിക്ക് പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാ വശ്യപ്പെട്ട് പേരാമ്പ്രയിലെ വ്യാപാരികളും തൊഴിലാളികളും പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ട്രാഫിക്ക് പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങള്‍ക്ക് പട്ടണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നിരിക്കല്‍ മാത്രമായി ഒതുങ്ങിയെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
വലിയ വാടക നല്‍കിയും തൊഴിലാളികളെ വച്ചും കച്ചവടം ചെയ്യുന്ന ഉടമകള്‍ കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. പട്ടണത്തിലെ കയറ്റിറക്ക് ജോലിയിലേര്‍പ്പെട്ട തൊഴിലാളികളുടെ ഉപജീവനമാര്‍ഗം വെല്ലുവിളി നേരിടുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ട്രാഫിക്ക് അഡ്വൈസറി കമ്മറ്റിയുടെ ഉറപ്പ് പാഴായതോടെയാണ് തൊഴിലാളികളും വ്യാപാരികളും സംയുക്തമായി രണ്ടിന് വൈകീട്ട് 4 മണിക്ക് പ്രതിഷേധറാലിയും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചത്. യോഗത്തില്‍ ബാദുഷ അബ്ദുല്‍ സലാം അദ്ധ്യക്ഷത വഹിച്ചു. ബി.എം. മുഹമ്മദ്, പി.കെ. രാജീവന്‍, അലങ്കാര്‍ ഭാസ്‌ക്കരന്‍, സി.എം. അഹമ്മദ് കോയ, എന്‍.കെ. മുസ്തഫ, ടി.കെ. പ്രകാശന്‍, മൂസ ഫിലിപ്പ്‌സ്, സുരേഷ് ബാബു, വല്ലാറ്റ മൂസ, എടപ്പാറ കുഞ്ഞമ്മദ്, കുഞ്ഞിക്കണ്ണന്‍ എംബസി, വിജയന്‍ ചെമ്പോട്ടി, ജയകൃഷ്ണന്‍ നോവ, സാജിത് ഊരാളത്ത്, സുനില്‍ ഗ്ലോബല്‍, ഫിറോസ്, വിജയലക്ഷ്മി, പത്മിനി എന്നിവര്‍ സംസാരിച്ചു.















