ന്യൂദല്‍ഹി: ഹിജാബ് ധരിക്കണമെന്ന സംഘാടകരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഷൂട്ടര്‍ ഹീന സിദ്ദു ഇറാനില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍വാങ്ങി. ഇറാനിലെ നിയമമനുസരിച്ച് സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണം.
ഞാന്‍ വിപ്ലവകാരിയൊന്നുമില്ല, എന്നാല്‍, കായികതാരങ്ങളെ തല മറയ്‌ക്കാന്‍ നിര്‍ബന്ധിക്കുന്നത് കായികരംഗത്തിന്റെ അന്തഃസത്തയ്‌ക്ക് എതിരാണ്, ഹീന ട്വിറ്ററില്‍ കുറിച്ചു. ഡിസംബറില്‍ ടെഹറാനിലാണ് ചാമ്പ്യന്‍ഷിപ്പ്.
















