കൃഷ്ണഗിരി (വയനാട്) : രഞ്ജി ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബി മത്സരത്തിലെ വിദര്‍ഭ-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍ കലാശിച്ചു.
രണ്ടാമിന്നിങ്‌സില്‍ 444 റണ്ണിന് വിദര്‍ഭ പുറത്തായെങ്കിലും 187 റണ്ണിന്റെ ലീഡ് നേടാന്‍ അവര്‍ക്കായി. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഝാര്‍ഖണ്ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയില്‍ നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. ഇതോടെ ഒന്നാമിന്നിങ് ലീഡ് നേടിയ ഝാര്‍ഖണ്ഡിന് മൂന്ന് പോയിന്റും വിദര്‍ഭക്ക് ഒരു പോയിന്റും ലഭിച്ചു.
ഇതോടെ ഗ്രൂപ്പ് ബിയില്‍ 16 പോയിന്റുമായി ജാര്‍ഖണ്ഡ് കര്‍ണാടകക്ക് പിറകില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് പോയിന്റുള്ള വിദര്‍ഭ ഏഴാംസ്ഥാനത്ത് തന്നെ തുടരുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഝാര്‍ഖണ്ഡിനായി സെഞ്ച്വറി നേടിയ ഇശാങ്ക് ജഗ്ഗിയാണ് കളിയിലെ താരം.
















