ഗുരുവായൂര്‍: ക്ഷേത്രങ്ങള്‍ വിശ്വാസികളുടെതായില്ലെങ്കില് ഹിന്ദു സമൂഹം ഒന്നാകെ ക്ഷേത്രവിമോചനത്തിനിറങ്ങേണ്ടിവരുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ ക്ഷേത്ര രക്ഷാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്യസമരത്തിന്ആവേശവും ആത്മീയ ബോധവും നല്‍കിയത് നല്കിയതും ആത്മീയശ്വാസം കൊടുത്തതും സന്യാസിവര്യന്മാരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നാരായണാലയം ആഞ്ഞം മധുസൂദനന് നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പട്ടികജാതി സമുദായസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം മദ്ധ്യമേഖല മുഖ്യസംയോജകന്‍ ഷാജി വരവൂര്‍ വിഷയം അവതരിപ്പിച്ചു. ക്ഷേത്രരക്ഷാസമിതി താലൂക്ക് പ്രസിഡണ്ട് അഡ്വ.കെ.എസ്.പവിത്രന്, ജോയിന്റ് സെക്രട്ടറി പി.വത്സലന്‍, സഹ സംഘചാലക് ഗോപി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: