കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ചികിത്സയ്‌ക്കിടെ മരിച്ച കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. നിലവിലുള്ള അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയാണ് െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. മരണമടഞ്ഞ ഷംന തസ്ലീമിന്റെ പിതാവ് അബൂട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തൃക്കാക്കര എ സി പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ഒഴിവാക്കാന്‍ ഡി ജി പി തീരുമാനിച്ചത്. ജൂലൈ 18 ന് ചികിത്സയ്‌ക്കിടെ മരണമടഞ്ഞ ഷംനയുടെ കേസ് പല ഘട്ടങ്ങളിലും അട്ടിമറിയ്‌ക്കാന്‍ ശ്രമിക്കുന്നതായി പിതാവ് ഇന്നലെ ഡി ജി പി യെ നേരില്‍ കണ്ട് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് െ്രെകംബ്രാഞ്ചിന് കേസ് വിടുന്ന കാര്യം ഡി ജി പി തന്നെ പിതാവിനെ അറിയ്‌ക്കുകയായിരുന്നു. ചികിത്സാ രേഖകള്‍, പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്, ലാബ് റിപ്പോര്‍ട്ട്, ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് എന്നിവ അടിസ്ഥാനമാക്കി ചികിത്സാപ്പിഴവിന് ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കേണ്ടതാണ്. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് വൈകിക്കാനും ബോര്‍ഡിലെ ഫോറന്‍സിക് വിദഗ്‌ദ്ധയുടെ അഭിപ്രായം തള്ളിക്കളയാനും അന്വേഷണ സംഘം ശ്രമിച്ചതായി പിതാവ് അബൂട്ടി ആരോപിച്ചു. െ്രെകംബ്രാഞ്ച് സംഘത്തിലെ അംഗങ്ങളുടെ വിവരം ഉടന്‍ പോലീസ് പുറത്ത് വിടും.
















