പുനലൂര്‍: താലൂക്ക് ഹോമിയോ ആശുപത്രിയില്‍ കെട്ടിടം അവഗണനയില്‍. ഏതു സമയവും തകര്‍ന്നുവീഴാവുന്ന നിലയിലാണ് കെട്ടിടം. പുനലൂര്‍ താലൂക്ക് ഹോമിയോ ആശുപത്രി അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
സ്വന്തമായി ചെമ്മണ്ണൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളില്‍ കെട്ടിടം പണിതെങ്കിലും നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യം വര്‍ഷങ്ങളായി ഉയരുകയാണ്. എന്നാല്‍ ബന്ധപ്പെട്ടവരുടെ അഭാവം മൂലം കെട്ടിടത്തിന്റെ നിര്‍മ്മാണം മുന്നോട്ട് പോകുന്നില്ല. നൂറുക്കണക്കിന് രോഗികളുടെ ആശ്രയമായ താലൂക്ക് ആശുപത്രിക്ക് എത്രയും വേഗം കെട്ടിടം നിര്‍മ്മിക്കണമെന്നാവശ്യം ഉയരുകയാണ്.














