തുറവൂര്‍: അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മൂന്നു പേരെ പൊലിസ് പിടികൂടി.തുറവൂര്‍ പഞ്ചായത്തിലെ പള്ളിത്തോട്ടിലെ മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിലെ ഷെഡില്‍ അനാശാസ്യം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെയാണ് കുത്തിയതോട് സി.ഐ.കെ.സജീവ്, എസ്.ഐ.എ.എല്‍.അഭിലാഷ് എന്നിവര്‍ അറസ്റ്റ് ചെയ്തത്. വാത്തികാട് രാജ് മൂട് കായല്‍ത്തുങ്കല്‍ സജി വര്‍ഗീസ് (38), കോട്ടയം വെള്ളൂര്‍ ഷാ മന്‍സില്‍ ഷാമോന്‍ (35) ,കൊടുങ്ങല്ലൂര്‍ സ്വദേശി മഞ്ജു ജോര്‍ജ് (35) എന്നിവരെയാണ് കുത്തിയതോട് പൊലിസ് സംഘംഅറസ്റ്റ് ചെയ്തു കേസെടുത്തത്.വിജനമായ സ്ഥലത്ത് രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ സ്ത്രീകളുമായി വീട്ടിലെത്തുന്നതു പതിവായിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് വിവരം രഹസ്യമായി പൊലിസിന് കൈമാറിയത്.പൊലിസ് രഹസ്യമായി നിരിക്ഷിച്ചു വരുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരെ പിടികൂടി കേസെടുത്തതെന്ന് കൂത്തിയതോട് സിഐ കെ.സജീവ്, എസ്‌ഐ എ.എല്‍. അഭിലാഷ് എന്നിവര്‍ പറഞ്ഞു.
















