സാമൂഹിക വിരുദ്ധര്‍ തകര്‍ത്ത ആനപ്രമ്പാല്‍ ക്ഷേത്രക്കടവ് പാലത്തില്‍ വീണ്ടും ഇരുമ്പുകേഡര്‍ സ്ഥാപിക്കുന്നു
എടത്വ: ഭാരം കയറ്റിവരുന്ന വാഹനങ്ങളുടെ സര്‍വ്വീസ് നീയന്ത്രിക്കാന്‍ ബലക്ഷയമുള്ള പാലത്തിനുകുറുകെ കേഡര്‍ സ്ഥപിച്ചു. തലവടി പഞ്ചായത്ത് 11-14 വാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ആനപ്രമ്പാല്‍ ക്ഷേത്രക്കടവ് പാലത്തിന് കുറുകെയാണ് ഇരുമ്പു കേഡര്‍ സ്ഥാപിച്ചത്. പമ്പാനദിയുടെ പ്രധാന കൈവഴിയായ തോടിന് കുറുകെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച പാലം കാലപ്പഴക്കത്താല്‍ കല്ലുകളും, കോണ്‍ക്രീറ്റും അടര്‍ന്ന് ബലക്ഷയം സംഭവിച്ചിരുന്നു. പാലം ബലക്ഷയമായതോടെ നാട്ടുകാര്‍ പാലത്തിന് കുറുകെ ഇരുമ്പുകേഡര്‍ സ്ഥാപിച്ചെങ്കിലും സാമൂഹികവിരുദ്ധര്‍ കേഡര്‍ അറുത്ത് നീക്കംചെയ്തിരുന്നു. തുടര്‍ന്നാണ് വാര്‍ഡ് വികസന സമതിയുടേയും, അയല്‍ പ്രതിനിധി സഭയുടേയും നേതൃത്വത്തില്‍ പാലത്തിന് കുറുകെ വീണ്ടും ഇരുമ്പുകേഡര്‍ സ്ഥാപിച്ചത്. പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ഗോപിനാഥ് ആനന്ദാലയം, ഗോപിനാഥന് നായര്‍, തോമസുകുട്ടി ചാലുങ്കല്‍, സജികുമാര്‍, ദൂപ സജീവ്, സിന്ദു എന്നിവര്‍ നേതൃത്വം നല്കി.
















