അമ്പലപ്പുഴ: ബൈക്കിനെ മറികടന്നെത്തിയ ബസ് ഇന്‍സുലേറ്റഡ് ലോറിയിലിടിച്ചു. ആര്‍ക്കും പരിക്കില്ല. കാക്കാഴം റെയില്‍വേ മേല്‍പാലത്തില്‍ ഇന്നലെ രാവിലെ 11 ഓടെ ആയിരുന്നു അപകടം. ഹരിപ്പാട്ടു നിന്നും വണ്ടാനത്തേക്കു പോയ ഓര്‍ഡിനറി ബസാണ് മേല്‍പാലത്തിന്റെ വടക്കുഭാഗത്തു വെച്ച് ബൈക്കിനെ മറികടക്കുന്നതിനിടയില്‍ എതിരെ വന്ന ഇന്‍സുലേറ്റഡ് ലോറിയിലിടിച്ചത്.അപകടത്തില്‍ ബസ്സിന്റെ മുന്‍ ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മേല്‍പ്പാലത്തിലൂടെ കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പടെയുള്ള മറ്റ് വാഹനങ്ങളും അമിതവേഗതയില്‍ പായുന്നതും മറ്റു വാഹനങ്ങളെ മറികടക്കുന്നതും പതിവായി അപകടത്തിനു കാരണമാകുന്നുണ്ട്.
ക്യാമറ സംവിധാനം ഏര്‍പ്പെടുത്തി ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
















