ആലപ്പുഴ: കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഡിസംബര്‍ രണ്ടുമുതല്‍ നടക്കുന്ന അയ്യപ്പ മഹാസത്രത്തിന്റെ വിളംബരജാഥ ഇന്ന്. തങ്കിക്കവല ശ്രീശക്തിവിനായക ക്ഷേത്രത്തില്‍ നിന്ന് രാവിലെ എട്ടിന് ആരംഭികകുന്ന ജാഥ കെപിഎംഎസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രം പ്രസിഡന്റ് പി.ഡി. ഗഗാറിന്‍ അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി. പത്മനാഭന്‍ അനുഗ്രഹപ്രഭാഷണം നടത്തും.
















