ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനക്കുള്ള നിതി ആയോഗ് നിര്‍ദ്ദേശം കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. സ്ഥാപനങ്ങള്‍ പരസ്യപ്പെടുത്തിയ ശേഷം ലേലത്തിലൂടെയാകും ഓഹരി വില്‍പ്പനയെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി അരുണ്‍ജയ്റ്റ്ലി പറഞ്ഞു.
നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കുന്നതിന് ഓഹരി വിറ്റഴിക്കണമെന്നായിരുന്നു നിതി ആയോഗ് നിര്‍ദ്ദേശം. 32 പൊതുമേഖലാ സ്ഥാപനങ്ങളാണ് നിതി ആയോഗ് ശുപാര്‍ശ ചെയ്തത്. പന്ത്രണ്ടോളം സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനക്കാണ് മന്ത്രിസഭ പ്രാഥമിക അനുമതി നല്‍കിയത്. 49 % ഓഹരികള്‍ സര്‍ക്കാരില്‍ നിലനിര്‍ത്തും.
ഓഹരി വിറ്റഴിക്കല്‍ വിഭാഗത്തിന്റെയും മന്ത്രിമാരുടെയും പരിശോധനക്ക് ശേഷം ഓരോ പൊതുമേഖലാ സ്ഥാപനത്തെയും പ്രത്യേകം പരിഗണിച്ചായിരിക്കും നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: