വണ്ണപ്പുറം: പാഠ്യേതര വിഷയത്തിന്റെ ഭാഗമായി കുരുന്നുകള്‍ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. ഗള്‍ഫ് ഐഡിയല്‍ സ്‌കൂളിലെ എല്‍കെജി, യുകെജി വിദ്യാര്‍ത്ഥികളാണ് കാളിയാര്‍ ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ കാണുവാന്‍ എത്തിയത്. കാളിയാര്‍ എസ്‌ഐ വിഷ്ണുകുമാര്‍ വി സി, അഡീഷണല്‍ എസ് ഐ സോമന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ മധുരം നല്‍കിയാണ് കുട്ടികളെ സ്വീകരിച്ചത്.
രാവിലെ 10 മണിയോടെയാണ് അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ എത്തിയത്. വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങളും ഉപയോഗിക്കുന്ന ആയുധങ്ങളും കുരുന്നുകള്‍ക്ക് പരിചയപ്പെടുത്തികൊടുത്തു. തൊട്ടടുത്തായി തന്നെയുള്ള സി ഐ അഗസ്റ്റിന്റെ ഓഫീസും സന്ദര്‍ശിച്ച ശേഷമാണ് കുട്ടികള്‍ മടങ്ങിയത്. പുഞ്ചിരിയോടെയാണ് കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങിയത്.മടങ്ങിയത്.
















