ചാലക്കുടി: കേരളത്തിന്റെ തനതു കലയായ കഥകളിയെ കൂടുതലറിയാന്‍ കഥകളി പഠന ക്ലാസ് പുതിയൊരനുഭവമായി. മുദ്രകള്‍, ചലനങ്ങള്‍, സംഗീതം, പദങ്ങള്‍, വേഷങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള ക്ലാസുകള്‍ കഥകളിയെ അടുത്തറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആസ്വാദകര്‍ക്കും വേറിട്ട കാഴ്ചയാണൊരുക്കിയത്. സിനിമയേയും,കഥകളിയേയും ബന്ധപ്പെടുത്തി കഥകളി നടന് പീശാപ്പിള്ളി രാജീവന്റെ ക്ലാസ് ശ്രദ്ധേയമായി. അന്നനാട് വേലുപ്പിള്ളി ക്ഷേത്രത്തിലെ ഉപദേവതാപ്രതിഷ്ഠാദിനത്തിന്റെ ഭാഗമായാണ് കഥകളിരംഗത്ത് രജത ജൂബീലി പൂര്‍ത്തിയാക്കുന്ന കലാനിലയം രാജീവന്റെ ആദരായണം പരിപാടിയുടെ ഭാഗമായി ക്ലാസ് സംഘടിപ്പിച്ചത്. ഗുരുവന്ദനം, കഥകളി ചമയ പ്രദര്‍ശനം, സൗഹൃദ സമ്മേളനം, കഥകളിപദക്കച്ചേരി എന്നിവയും ഉണ്ടായിരുന്നു. കാളിത്തോട് പരമേശ്വരന് നമ്പൂതിരി ദീപം തെളിയിച്ചു. രജത ജൂബിലി ആഘോഷം സിനിമാതാരം ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് ടി.എ.മേനോന് അദ്ധ്യഷത വഹിച്ചു. വേലുപ്പിള്ളി ദേവസ്വം പ്രസിഡന്റ് യു.കെ. നാരായണന് രാജീവിനെ പൊന്നാടയണിയിച്ചു. കഥകളി സംഗീതാചാര്യന് കലാമണ്ഡലം സുബ്രഹ്മണ്യന് നമ്പൂതിരി സുവര്‍ണ്ണ ഉപഹാരം നല്കി. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി പ്രശ്സതി പത്രവും അനിയന് മംഗലശ്ശേരി മെമന്റോയും സമ്മാനിച്ചു. കാളിത്തി മേക്കാട് പരമേശ്വരന് നമ്പൂതിരി,കലാനിലയം രാഘവന്, പഞ്ചായത്തംഗങ്ങളായ ശ്രീദേവി ജയന്,ശ്രിദേവി നാരായണന്,ബ്ലോക്ക് അംഗം രാജഗോപാല്‍,എസ് നാരായണന്,എം.മുരളീധരന്,കെ.ബിരാജാനന്ദന്, ക്ഷമ രാജ, കലാനിലയം രാജീവന് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് ശേഷം സന്താന ഗോപാലം,പ്രഹ്ലാദ ചരിതം,കീചക വധം തുടങ്ങിയ കഥകളിയും അവതരിപ്പിച്ചു.
വേഷങ്ങളുടെ ചമയ പ്രദര്‍ശനം കഥകളി ആസ്വാദകര്‍ക്കും, പൂരപ്രേമികള്‍ക്കും പുതിയൊരനുഭവമായി. കഥകളി നടന് വേദിയില്‍ നിറഞ്ഞാടുമ്പോള്‍ അണിയുന്ന മാര്‍മാല,ചുട്ടിതുണി, വിവിഝ വര്‍ണ്ണത്തിലുള്ള ഉത്തരീയങ്ങള്,കരിത്തോട്ട,കൊണ്ടക്കെട്ട,നെറ്റിതാട,വിവിധ കിരീടങ്ങള്‍,താടികള്‍,വെഞ്ചാമര കുപ്പായം,സ്ത്രീ കുപ്പായം ചുവന്ന പൊടിപ്പ് കുപ്പായം അങ്ങനെ നീണ്ടു പോകുന്ന സാധാരണക്കാര്‍ കേള്‍ക്കാത്ത അത്ര ചമയങ്ങളാണ് കഥകളിയിലൂടെ നമ്മുടെ മുന്പില് അവതരിപ്പിക്കുന്നത്.ആനചമയ പ്രദര്‍ശനവും,മറ്റും കണ്ടും കേട്ട് പരിചയിച്ച പൂര പ്രേമികള്‍ക്ക് തികച്ചും പുതുമയുടെ കാഴ്ചയാണ് കഥകളി പ്രദര്‍ശനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: