വെള്ളാങ്ങല്ലൂര്‍ : തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം പലപ്പോഴും ഗതാഗതസ്തംഭനത്തിന് കാരണമാകുന്നു. കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്ന ഒരു സ്വകാര്യ ബസ്സ് കരുവന്നൂര്‍ വളവില്‍ വെച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ്സിനെ മറികടക്കുവാന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഇതേസമയം എതിര്‍വശത്തുനിന്നും മറ്റൊരു വാഹനം വന്നതിനാല്‍ ഡ്രൈവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഏറെനേരെ ഗതാഗതം സ്തംഭിച്ചു. കരുവന്നൂര്‍ ജംഗ്ഷനില്‍ ഇത് സ്ഥിരം കാഴ്ചയാണ്. സ്വകാര്യ ബസ്സുകളുടെ അമിത വേഗതയാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: