തൃശൂര്‍: കര്‍ഷകമോര്‍ച്ച ജില്ലാകമ്മിറ്റി ഇറിഗേഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കോള്പാടശേഖരങ്ങളിലെ പുറംചാലിലെ ചണ്ടിയും മറ്റുമാലിന്യങ്ങളും നീക്കം ചെയ്യാതെ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കൃഷിമന്ത്രിയുടെ ജില്ലയിലെ ഈ അവസ്ഥ അദ്ദേഹം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാഗേഷ് കുറ്റപ്പെടുത്തി. മന്ത്രി ജില്ലയിലെ കര്‍ഷകരെ വഞ്ചിക്കുന്നതിന് തുല്യമാണിത്. തരിശായി കിടക്കുന്ന ഭൂമിയില്‍ മുഴുവന്‍ കൃഷിയിറക്കുമെന്ന് പ്രഖ്യാപനം നടത്തുന്ന മന്ത്രി സ്വന്തം ജില്ലയിലെ കൃഷിഭൂമിയില്‍ കൃഷിയിറക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
നെല്‍സംഭരണത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശികസംഖ്യ ഉടന്‍ കൊടുത്തു തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് സുനില്‍ ജി.മാക്കന് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എ.ആര്. അജിഘോഷ്, ജില്ലാനേതാക്കളായ കെ.പി.ജോര്‍ജ്ജ്, സുരേന്ദ്രന് ഐനിക്കുന്നത്ത്, പ്രഭാകരന് മാഞ്ചാടി, മോഹനന് പോട്ടോര്‍, മുരളി കോളങ്ങാട്ട്, സജീവന് അമ്പാടത്ത്, അനില്‍ പോലൂക്കര, എന്‍.കെ.നാരായണന്, കെ.കെ.രാമു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: