ഉദുമ: സംസ്ഥാനത്ത് പ്രസിദ്ധികരിക്കപ്പെട്ട റേഷന്‍ മുന്‍ഗണന ലിസ്റ്റില്‍ അപാകതകള്‍ ഉള്ളതായി വ്യാപകമായി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍ഗണന ലിസ്റ്റ് പരിശോധിക്കാനും ആക്ഷേപങ്ങള്‍ നല്‍കാനും ആവശ്യമായ സഹായം ജനങ്ങള്‍ക്ക് നല്കാന് ബിജെപി കാസര്‍കോട് ജില്ലയില്‍ ഹെല്പ് ഡെസ്കുകള്‍ തുറന്നു.
അര്‍ഹരായിട്ടുള്ള നിരവധി കുടുംബങ്ങളെ ഒഴിവാക്കിയിട്ടാണ് ഇപ്പോഴത്തെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പാവപ്പെട്ട ജനങ്ങളുടെ ഭക്ഷ്യ വസ്തുക്കളുടെ അവകാശം സംസ്ഥാന സര്‍ക്കാര്‍ കവര്‍ന്നെടുത്തിരിക്കുകയാണെന്ന് ബിജെപി ജില്ലാ കമ്മറ്റി ആരോപിച്ചു. റേഷന്‍ കാര്‍ഡ് ഹെല്പ് ഡെസ്കിന്റെ ജില്ലാ തല ഉദ്ഘാടനം തൃക്കണ്ണാട്ട് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നിര്‍വഹിച്ചു. ബിജെപി ജില്ല മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, യുവമോര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് പ്രദീപ് എം കൂട്ടക്കനി, വിനായക പ്രസാദ്, വിനയന് കോട്ടിക്കുളം, മഞ്ചുനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: