പുല്‍പ്പള്ളി : പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ അദ്ധ്യാപകരുടെ മുന്നില്‍ ദളിത്സഹോദരങ്ങള്ക്ക് ക്രൂര മര്‍ദ്ദനം. കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എബിവിപിക്ക് അനുകൂലമായി ക്യാമ്പസില്‍ രൂപപ്പെട്ട അനുകൂല സാഹചര്യത്തില്‍ വിറളിപൂണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി വിദ്യാര്‍ത്ഥികളെ ക്രൂരമായി വേട്ടയാടുന്നത് തുടര്‍കഥയാകുന്നു.
ഇന്നലെ രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ക്യാമ്പസിലെത്തിയ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്തഥി കെ.കെ.ബിനീഷ് (18), സഹോദരനും ഒന്നാം വര്ഷക്കാരനുമായ അരുണ്‍ മുരളീധരന് (17) എന്നിവരെ എസ്എഫ്ഐക്കാര്‍ അദ്ധ്യാപകരുടെ മുന്‍പിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കാനോ പ്രതികരിക്കാനോ പോലും അധ്യാപകര്‍ തയ്യാറായിട്ടില്ല. കുട്ടിസഖാക്കളുടെ ഗുണ്ടായിസത്തിന് ഒത്താശ ചെയ്യുന്ന സമീപനമാണ് അദ്ധ്യാപകരുടേത്. മര്‍ദ്ദനമേറ്റ ദളിത് സഹോരങ്ങ
ളെ സഹപാഠികളാണ് പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.ദളിതര്‍ക്കു വേണ്ടി വാതോരാതെ സംസാരിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നതാണ് ഈസഹോദര മര്‍ദ്ദനം.
പ്രിന്‍സിപ്പാള്‍ ഏകപക്ഷീയമായി പെരുമാറുന്നു : എബിവിപി
പുല്‍പ്പള്ളി : പുല്‍പ്പള്ളി പഴശ്ശി രാജാ കോളേജ് പ്രിന്‍സിപ്പാള്‍ ഏകപക്ഷീമായി പെരുമാറുന്നതായി പരാതി. പ്രിന്‍സിപ്പാളിന്റെയും മറ്റ് അധ്യാപകരുടെയും മുന്നിലിട്ട് എബിവിപി വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ ഗുണ്ടാനേതാക്കള്‍ തെരഞ്ഞുപിടിച്ച് അക്രമിച്ചിട്ടും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ല. രണ്ടുദിവസമായി കോളേജില്‍ അക്രമം നടത്തിവന്ന എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപസ്വീകരിച്ചില്ലെന്നുമാത്രമല്ല, അവരെ ക്ലാസില്‍ തുടരാന്‍ അനുവദിക്കുകയുമായിരുന്നു. പ്രിന്‍സിപ്പാളിന്റെയും അ ധ്യാപകരുടെയും നടപടി യില്‍ എബിവിപി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ കണ്‍വീനര്‍ ദിപു പൂതാടി, അഭി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: