കണ്ണൂര്‍: ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട മുന്‍ഗണനാ പട്ടികയില്‍ മുഴുവന്‍ അംഗപരിമിതരെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിഫറന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 4ന് 10 മണിക്ക് അംഗപരിമിതരുടെ മാര്‍ച്ചും ധര്‍ണ്ണയും ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിക്കും.
സ്റ്റേഡിയം കോര്‍ണറില്‍ നിന്നും ആരംഭിക്കുന്ന പ്രകടനത്തില്‍ മുഴുവന്‍ അംഗപരിമിതരും പങ്കെടുക്കണമെന്ന് ഡിഎഡബ്ല്യുഎഫ് ജില്ലാ കമ്മറ്റി അറിയിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.വി.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.വിജയന്‍, ഗോപി മണപ്പാട്ടി, എം.എം.സുരേന്ദ്രന്‍, കെ.രാധ, പി.നിഷ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.ജയകുമാര്‍ സ്വാഗതം പറഞ്ഞു.
















