കണ്ണൂര്‍: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടനിരയായ തുഷാരഗിരിയിലേക്ക് സാഹസിക യാത്ര സംഘടിപ്പിച്ചു. നാല്‍പതോളം യുവതീയുവാക്കള്‍ പങ്കെടുത്ത സാഹസികയാത്രയുടെ ഉദ്ഘാടനം തുഷാരഗിരിയില്‍ കോടഞ്ചരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തമ്പി, വാര്‍ഡ് മെമ്പര്‍ ഫ്രാന്‍സിസ് ചാലില്‍, വനം സംരക്ഷണ സമിതി പ്രസിഡണ്ട് ബോബി കോട്ടുപള്ളില്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മാനേജര്‍ മാത്യു, ദേശീയസാഹസിക അക്കാദമി സ്‌പെഷല്‍ ഓഫീസര്‍ പ്രണിത, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അര്‍ജുന്‍ പാലയാട് എന്നിവര്‍ സംസാരിച്ചു. കാട്ടുപാതയിലൂടെ സാഹസിക യാത്ര നടത്തിയ സംഘാംഗങ്ങള്‍ തുഷാരഗിരിയിലെ ഈരാറ്റുമുക്ക്, മഴവില്‍, തുമ്പി തുള്ളുംപാറ, തേന്‍പാറ എന്നീ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിച്ചു. സംഘാംഗങ്ങള്‍ക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് മാത്യു ക്ലാസ്സെടുത്തു. പരിസ്ഥിതി ക്വിസ്സ് പരിപാടിയും സംഘടിപ്പിച്ചു.
















