കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ കിടക്ക കടയില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. മുതിരപ്പറമ്പത്ത് ആലിക്കുട്ടിയുടെ അമേത്ത് ഏജന്‍സിയില്‍ നിന്നും ആണ് സ്‌ഫോടന വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തത്. കിടക്കകള്‍ക്കിടയിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു’
ഇലക്ട്രിക് ഡിക്ടനേറ്റര്‍ ഒമ്പത്, ഗണ്‍ പൗഡര്‍, 4 കി. ഗ്രാം. അലൂമിനിയം പൗഡര്‍ 2 കി.ഗ്രാം, വേറിയം നൈട്രേറ്റ് 200 ഗ്രാം എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.
സമാനമായ രണ്ട് കേസുകള്‍ ഇദ്ദേഹത്തിന്റെ പേരില്‍ നിലവിലുണ്ട്. ഭരണ-പ്രതിപക്ഷ നേതാക്കന്‍മാരുടെ സഹായത്തിലാണ് ഇദ്ദേഹം കേസില്‍ നിന്നും രക്ഷപ്പെടുന്നത്. സാക്ഷികളെ സ്വാധീനിച്ച് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമവും ഉണ്ട്.കണ്ണൂര്‍, കാസര്‍ഗോട് ഭാഗങ്ങളിലേക്കാണ് ഇവിടെ നിന്നും സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോവുന്നത്.
















