കോഴിക്കോട്: ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് അഖില കേരള ഇന്റര്‍ ഭവന്‍സ് ഗെയിംസ് എലത്തൂര്‍ പെരുന്തിരുത്തിയില്‍ ഇന്നും നാളെയുമായി നടക്കും. സംസ്ഥാനത്തെ 20 സ്‌കൂളുകളില്‍ നിന്നുമായി 800 ല്‍പരം കായികതാരങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്‌ക്കും. ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ മത്സരത്തില്‍ പത്തോളം ടീമുകള്‍ പങ്കെടുക്കും. മത്സരം ഇന്ന് രാവിലെ 8.30ന് അന്തര്‍ദേശീയ വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളെ ഉള്‍പ്പെടുത്തി കലാപരിപാടികളും ഉണ്ടായിരിക്കും.
ഡോ. ഗോപാലകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ താരാകൃഷ്ണന്‍, മനോജ്, എം.ടി. സായിപ്രകാശ്, മനോജ് കെ.കെ, ഉണ്ണ്യാലി എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.
















