മുബൈ: ടാറ്റാ ഗ്രൂപ്പിന്റെ അതിശക്തമായ സാമ്പത്തിക അടിത്തറയക്ക് കുഴപ്പമുണ്ടാകുമെന്ന ആശങ്കയാണ് സൈറസ് മിസ്ട്രിയെ ചെയര്മാന് സ്ഥാനത്തു നിന്ന് പുറത്താക്കിയതിനു പിന്നില്‍. ഇക്കാര്യം ടാറ്റാ സണ്‍സ് ട്രസ്റ്റി വിആര്‍ മേത്ത തന്നെ സമ്മതിച്ചു. ടാറ്റയില്‍ 60 ശതമാനം ഓഹരിയുള്ള സര് ദൊറാബ്ജി ട്രസ്റ്റ് അംഗം കൂടിയാണ് മേത്ത.
മിസ്ട്രിയുടെ നേതൃത്വത്തില്‍ ടാറ്റാ ഗ്രൂപ്പ് രണ്ട് കമ്പനികളെ മാത്രം (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, ടാറ്റാ ജാഗാ്വര് ആന്‍ഡ് ലാന്‍ഡ് റോവര്‍ (കാര്‍ കമ്പനി) ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. അതോടെ കമ്പനിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം വെട്ടിക്കുറയ്ക്കേണ്ടവന്നു. ഇത് തങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല. മേത്ത പറഞ്ഞു.
ടാറ്റായും ടെലികോം മേഖലയിലെ പങ്കാളിയായ ഡോക്കോമോയും തമ്മിലുണ്ടായ നിയമയുദ്ധമാണ് മറ്റൊരു കാരണം. നിയമയുദ്ധത്തില്‍ തോറ്റ ടാറ്റ പിഴയായി എണ്ണായിരം കോടിയിലേറെ രൂപ ഡോക്കോമിന് നല്‍കേണ്ട അവസ്ഥയിലാണ്. മിസ്ട്രി വന്ന ശേഷം ട്രസ്റ്റുകളും ടാറ്റാ ഗ്രൂപ്പുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിയെന്നും മേത്ത പറയുന്നു.
രത്തന്‍ ടാറ്റയായിരുന്നു ടാറ്റാ ട്രസ്റ്റുകളുടെ ചെയര്മാന്. മിസ്ട്രി ടാറ്റാ സണ്‍സിന്റെയും. ഈ സ്ഥാപനങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ലാതായി. ഇവര്‍ തമ്മില്‍ സംസാരിക്കാറുണ്ടായിരുന്നുവെങ്കിലും ട്രസ്റ്റികളുടെ ആശങ്ക അകറ്റാന്‍ മിസ്ട്രി ഒരു നടപടിയും എടുത്തില്ല. മേത്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: