പത്തനംതിട്ട : മലയാലപ്പുഴ പൊലീസ് സ്റ്റേഷന് ആക്രമണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ക്കാരന് ഒരു മാസത്തിന് ശേഷം അറസ്റ്റില്‍. മലയാലപ്പുഴ താഴം പുലിക്കാട്ടില്‍ വീട്ടില്‍ മിഥുന്. ആര്.നായര്‍ (അപ്പുണ്ണി31) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മിഥുന് ഇന്നലെ രാവിലെ വീട്ടില്‍ എത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മലയാലപ്പുഴ എസ്.ഐ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വിവാഹത്തിന് കരാര്‍ പ്രകാരം വാഹനങ്ങള്‍ വിട്ടുനല്കിയില്ലെ പരാതിയില്‍ ചോദ്യം ചെയ്യലിന് വിളിക്കപ്പെട്ട ആള്‍ക്കൊപ്പം എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ ആക്രമണം നടത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. അഞ്ചംഗ സംഘത്തില്‍ രണ്ട് പേരെ നേരത്തെ പിടികൂടിയിരുന്നു. രണ്ട് പേര് കൂടി ഇനി അറസ്റ്റിലാകാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: