പയ്യന്നൂര്‍: ക്ഷേത്രക്കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കരിവെള്ളൂര്‍ വാണി ഇല്ലം സോമേശ്വരി ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ കരിവെള്ളൂര്‍ കുതിരുമ്മല്‍ സ്വദേശി പി.മഹേഷ്(36)ആണ് പിടിയിലായത്. കഴിഞ്ഞ 16 നാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കാല്‍ലക്ഷത്തോളം രൂപയോളമാണ് ഇയാള്‍ മോഷ്ടിച്ചത്. പോലീസ് കസ്റ്റഡിയിലായ മഹേഷ് സ്റ്റേഷനില്‍ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇയാള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
















