കണ്ണൂര്‍: ധന്വന്തരി ജയന്തി ദേശീയ ആയുര്‍വ്വേദ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് കണ്ണൂര്‍ ജില്ല, ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മറ്റി നാളെ വിവിധ പരിപാടികള്‍ നടത്തും. ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിക്കുന്ന കൂട്ടയോട്ടം രാവിലെ 10 മണിക്ക് കലക്ടര്‍ മീര്‍മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജവഹര്‍ ലൈബ്രറി ഹാളില്‍ ആയുര്‍വ്വേദ സെമിനാര്‍ നടക്കും. പൊതുജനങ്ങള്‍ക്ക് ഔഷധസസ്യ വിതരണം, യോഗ പരിശീലനം തുടങ്ങിയവയും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രി സൂപ്രണ്ട് ഡോ.സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഡോ.എ.രാമചന്ദ്രന്‍, ഡോ.ഇ.വി.സുധീര്‍, ഡോ.കെ.സി.അജിത്കുമാര്‍, ഡോ.സുഗേഷ് എന്നിവര്‍ പങ്കെടുത്തു.
















