കണ്ണൂര്‍: നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ജില്ലയിലെ മുഴുവന്‍ കടവുകളിലും മണല്‍ഖനനം പുന:സ്ഥാപിക്കുക, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ നാളെ രാവിലെ 10 മണിമുതല്‍ കലക്‌ട്രേറ്റിന് മുന്നില്‍ ഉപവാസം നടത്തും. ടി.മനോഹരന്‍, പി.എം.ദ്വാരകാനാഥ്, സി.വി.ശശി, സി.രവീന്ദ്രന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















