ന്യൂദല്‍ഹി: ടാറ്റ ഗ്രൂപ്പ് ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കിയത് തന്നെ ഞെട്ടിച്ചെന്നും അഭൂതപൂര്‍വ്വമായ നടപടിയാണിതെന്നും സൈറസ് മിസ്ത്രി.
ബോര്‍ഡ് സ്വയം മഹത്വവല്‍ക്കരിക്കേണ്ടതില്ലെന്ന് പറഞ്ഞ സൈറസ് തന്റെ ഭാഗം പറയുന്നതിനായി അവസരം നല്‍കിയില്ലെന്നും പറഞ്ഞു. വാക്കുകള്‍ക്കപ്പുറമുള്ള ഞെട്ടലാണ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനം കേട്ടപ്പോഴുണ്ടായതെന്ന് ബോര്‍ഡംഗങ്ങള്‍ക്കും ട്രസ്റ്റിനും അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ സൈറസ് വ്യക്തമാക്കുന്നു. ബോര്‍ഡിന്റെ നടപടികള്‍ നിയമപരമല്ലെന്നും സൈറസ് സന്ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ടാറ്റ ഗ്രൂപ്പിന്റെ ബോര്‍ഡംഗങ്ങളുടെ യോഗത്തിലാണ് സൈറസിനെ ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കിയതും പകരം രത്തന്‍ ടാറ്റയെ ഇടക്കാല ചെയര്‍മാനായി നിയമിച്ചതും. നാല് മാസത്തേയ്ക്കാണ് രത്തന്‍ ടാറ്റയെ നിയമിച്ചത്. നാലു മാസത്തിനകം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനായി രത്തന്‍ ടാറ്റയെ ഉള്‍പ്പെടുത്തി അഞ്ചംഗ സെലക്ഷന് കമ്മിറ്റിയേയും രൂപീകരിച്ചികുന്നു.
2012 ഡിസംബര്‍ 29ന് രത്തന്‍ ടാറ്റ ഒഴിഞ്ഞ ശേഷമാണ് സൈറസ് മിസ്ത്രി ടാറ്റയുടെ ചെയര്‍മാനായി എത്തുന്നത്. 2006ലാണ് മിസ്ത്രി ഡപ്യൂട്ടി ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. തുടര്‍ന്ന് 2012ലാണ് ടാറ്റ സണ്‍സിന്റെ ഏറ്റവും വലിയ ഓഹരി പങ്കാളിയായ പലോന്‍ജി മിസ്ത്രിയുടെ പ്രാതിനിധ്യത്തില്‍ മകനായ സൈറസ് മിസ്ത്രി ചെയര്‍മാനാകുന്നത്. ടാറ്റാ സ്റ്റീലിന്റെ ചെയര്‍മാനായിരുന്ന റൂസി മോഡിയ്ക്കുശേഷം ടാറ്റാ കുടുംബത്തില്‍ നിന്നല്ലാതെ ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെയാളായിരുന്നു സൈറസ് മിസ്ത്രി.
അരനൂറ്റാണ്ടോളം ടാറ്റ ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ച രത്തന്‍ ടാറ്റ തന്റെ എഴുപത്തിയഞ്ചാം വയസ്സിലാണ് വിശ്രമജീവിതത്തിനായി വിട പറഞ്ഞത്. 21 വര്‍ഷമായി ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. ലോക ശ്രദ്ധയിലെയ്ക്ക് ടാറ്റ ഗ്രൂപ്പിനെ നയിച്ചത് രത്തന്‍ ടാറ്റയാണ്. ടാറ്റ ചായയിലൂടെയാണ് ടാറ്റ ഗ്രൂപ്പ് തുടങ്ങുന്നത്. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടാര്‍ എന്നിവയുടെ ഗുണമേന്മയും കമ്പനിയെ ലോകോത്തര നിലവാരത്തിലേയ്ക്ക് എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: