ചാലക്കുടി: പരാധീനതകള്‍ക്ക് നടുവില്ഡ്രൈവിംങ്ങ് ടെസ്റ്റ്ഗ്രൗണ്ട്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ ടെസ്റ്റിനെത്തുന്ന ചാലക്കുടി ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ ഒരുവിധത്തിലുള്ള സൗകര്യവും ഇല്ലെന്ന് വ്യാപക പരാതി. ചാലക്കുടി ജോയിന്റ് ആര്‍ടിഒയുടെ പരിധിയിലുള്ളവരാണ് ഇവിടെ ഡ്രൈവിംങ്ങ് പരിശീലനത്തിനും, വാഹനങ്ങളുടെ ടെസ്റ്റിനും എത്തിച്ചേരുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖകളും മറ്റും പരിശോധിക്കുന്നത് സമീപത്തുളള കടകളിലിരുന്നാണ്. വര്‍ഷങ്ങളായി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വാഹന പരിശോധനകള്‍ നടന്നു വരുന്നു. എന്നാല്‍ ഇവിടെ പരീശിലനം പൂര്‍ത്തിയാക്കി ഡ്രൈവിംങ്ങ് ടെസ്റ്റിനായി എത്തുന്നവര്‍ക്ക് ഒരു സൗകര്യവുമില്ല. ഡ്രൈവിങ്ങിനെ കുറിച്ച് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് മാവിന് ചുവട്ടിലും മറ്റുമാണ്. മഴയോ,വെയിലോ എന്തായാലും അത് കൊണ്ട് വേണം ടെസ്ററ് പൂര്‍ത്തിയാക്കുന്നതിനും, ക്ലാസുകളില്‍ പങ്കെടുക്കാനും. രാവിലെ മുതല്‍ ആരംഭിക്കുന്ന ഡ്രൈവിംങ്ങ് ടെസ്റ്റിന്റെ ഭാഗമായുള്ള വിവിധ ടെസ്റ്റുകളുടെ പരിശീലനവും ഇവിടെയാണ്. ഇതിനു പുറമെയാണ് മററു വാഹനങ്ങള്‍ ടെസ്റ്റിനായി വരുന്നവരും ഈ പരിമിതമായ സൗകര്യത്തിലാണ് കാര്യങ്ങള്‍ നടത്തുന്നത്.പലപ്പോഴും വലിയ തിരക്കാണ് ഇവിടെ.നിരവധി തവണ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വരെ നടപ്പില്‍ വരുത്തുവാന്‍ തയ്യാറാകുന്നില്ലെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: