തൃശൂര്‍: സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ ജില്ലയില്‍ ബിജെപി നടത്തുന്ന സമരത്തിന് ഇന്ന് തുടക്കമാകും. മണ്ഡലകേന്ദ്രങ്ങളില്‍ ഇന്ന് നടക്കുന്ന ഉപവാസ സമരങ്ങള്‍ ബിജെപി സംസ്ഥാന നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.
പാവറട്ടിയില്‍ നടക്കുന്ന മണലൂര്‍ മണ്ഡലത്തിന്റെ ഉപവാസ സമരം സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. തൃശൂര്‍ കോര്പ്പറേഷന് മുന്നില്‍ ഉപവാസം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
കൊടുങ്ങല്ലൂരില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ശിവരാജന്,ഒല്ലൂരില്‍ സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ്.സംപൂര്‍ണ, ചാലക്കുടിയില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം.വേലായുധന്, ഇരിങ്ങാലക്കുടയില്‍ മേഖലാ സെക്രട്ടറി എ.ഉണ്ണികൃഷ്ണന്, നാട്ടികയില്‍ മേഖല ഉപാദ്ധ്യക്ഷന്‍ പി.എം.ഗോപിനാഥ്, പുതുക്കാട് സംസ്ഥാനസമിതി അംഗം പി.ചന്ദ്രശേഖരന്, വടക്കാഞ്ചേരിയില്‍ സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്, കൈപ്പമംഗലത്ത് സംസ്ഥാന സമിതി അംഗം ഷാജുമോന്‍ വട്ടേക്കാട്, ഗുരുവായൂരില്‍ മേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, കുന്നംകുളത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ.അനീഷ്കുമാര്‍, ചേലക്കരയില്‍ സംസ്ഥാനസമിതി അംഗം എന്‍.പി.ശങ്കരന്‍കുട്ടി എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഉപവാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: