കോട്ടത്തറ : ഒഡിഎഫ് പദ്ധതി പ്രകാരം കോട്ടത്തറ ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ്ണ പുറം വിസര്‍ജന മുക്ത പഞ്ചായത്തായ് പ്രഖ്യാപനം നടത്തിയെങ്കിലും പഞ്ചായത്തിലെ പല വനവാസി കോളനികളിലും ശൗചാലയ സംവിധാനങ്ങള്‍ നിലവില്‍ വന്നിട്ടില്ല. കള്ളംവെട്ടി, പുന്നക്കല്‍ തുടങ്ങിയ കോളനികളില്‍ എല്ലാം തന്നെ സ്ത്രീകളും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും എല്ലാവരും പ്രാഥമിക ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് സമീപത്തെ പുറംപോക്ക് ഭൂമിയാണ്. മൂന്ന്വട്ടം സര്‍വേ നടത്തിയെന്ന് അധികാരികള്‍ അവകാശപെടുമ്പോഴും ഇവരുടെ ഈ അവസ്ഥ അത്യന്തം വേദനാജനകമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന കാലഘട്ടത്തില്‍ ആറ് വയസുകാരിയും അറുപത് വയസുകാരിയും ഒരേ പോലെ ശൗചാലയ അഭാവം മൂലം രാത്രി സമയംപോലും പുറംപോക്കുകളെ ആശ്രയിക്കുന്നത് അധികാരികളുടെ അനാസ്ഥ മൂലം ആണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും കരാറുകാരെ ലഭിക്കാത്തതും കൊണ്ടാണ് ശൗചാലയ നിര്‍മ്മാണം വൈകുന്നതെന്നും എത്രയും പെട്ടന്ന് ഇവ പൂര്‍ത്തീകരിക്കുകയും ശൗചാലയം ഉപയോഗിക്കണ്ടതിന്റെ ബോധവല്ക്കര്ണവും നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ജോസഫ് പറഞ്ഞു
പൂര്‍ണ്ണത എത്താതെയുള്ള കടലാസുകളില്‍ മാത്രം ഒതുങ്ങിയ ഒഡിഎഫ് പ്രഖ്യാപനം തികച്ചും രാഷ്ട്രീയ മുതലെടുപ്പാണെന്ന് ബിജെപി കുറ്റുപ്പെടുത്തി. അര്ഹതപെട്ടവരിലേക്ക് ഈ പദ്ധതി എത്തിക്കുന്നതില്‍ പഞ്ചായത്ത് ഭരണ സമിതി പരാജയപെട്ടിരിക്കുകയാണ്. എത്രയുംപെട്ടന്ന് വനവാസി കോളനികളിലെ ശൗചാലയ നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായ് മുന്നോട്ടുപോകുമെന്നും ബിജെപി കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഒ.എസ്.സുരേഷ് ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: