ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ പുളിയിലപ്പാറ ആദിവാസി ഊരിലെ 116 ആദിവാസി കുടുംബങ്ങളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. വര്‍ഷങ്ങളായി സര്‍ക്കാറുകള്‍ മാറി മാറി ഭരിച്ചിട്ടും കാലങ്ങളായുള്ള പാവപ്പെട്ട ഇവരുടെ പരാതിക്ക് ഇതു വരെ തീരുമാനമായില്ല.പട്ടയം നല്‍കാതെ കൈവശാവകാശ രേഖ മാത്രമാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്.
ഇത് ഉപയോഗിച്ചാണ് ഇവര്‍ ഇവിടെ താമസിച്ചു വരുന്നത്. ഭൂമി സ്വന്തമായില്ലാത്തത് ഇവരെ സംബന്ധിച്ച് വലിയ ബുദ്ധിമാട്ടാണ്. പല കാര്യങ്ങള്‍ക്കും.വനം വകുപ്പ് കെഎസ്ഇബി വിട്ടു നല്ക്കുന്ന ഭുമിക്ക് പകരമായി അത്രയും വേറെ സ്ഥലം വിട്ടു നല്കിയാല് പട്ടയം നല്കുന്ന കാര്യം പരിഗണിക്കുവാന്‍ ധാരണയായിട്ടുണ്ട്. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ വനം വകുപ്പ്,കെഎസ്ഇബി മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: