കൊടുങ്ങല്ലൂര്‍: നഗരസഭയിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ വക വെള്ളം മുട്ടിക്കല്‍. മിക്കവാറും കുടിവെള്ളവിതരണ പൈപ്പുകളെ മാത്രം ആശ്രയിക്കുന്ന പതിനായിരക്കണക്കിനാളുകള്‍ക്കാണ് ഇടക്കിടെ നടക്കുന്ന വകുപ്പിന്റെ അറ്റകുറ്റപണി ദുരിതമാക്കുന്നത്.
ഉപ്പുവെള്ള പ്രദേശങ്ങളും ഉയരം കൂടിയ പ്രദേശങ്ങളുമായ കൊടുങ്ങല്ലൂര്‍ ടൗണ്‍, പുല്ലൂറ്റ്, ചാപ്പാറ, ഉഴുവത്തുകടവ് എന്നിവിടങ്ങളില്‍ ഇന്നലെ മുതല്‍ കുടിവെള്ളവിതരണം മുടങ്ങിയിരിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ ഈ മാസം 28വരെ കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മാസത്തില്‍ മിക്കദിവസങ്ങളിലും ഈ പ്രദേശത്ത് കുടിവെള്ളവിതരണം മുടങ്ങുക പതിവാണ്. വൈന്തല പദ്ധതിയില്‍ അറ്റകുറ്റപണിയാണെന്ന് അധികൃതര്‍ ന്യായീകരണം പറയുന്നുണ്ടെങ്കിലും കുടിവെള്ളം എന്ന് കിട്ടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: