ചാലക്കുടി: വനം വകുപ്പ്-കെഎസ്ഇബി അധികൃതരുടെ വടംവലി മൂലം നിറുത്തി വെച്ച പൊരിങ്ങല് കൂത്ത് ഡാമിലെ ബോട്ടിംങ്ങ് വീണ്ടും ആരംഭിക്കുന്നതിന് നടപടി. വര്‍ഷങ്ങളായി പൊരിങ്ങല് കൂത്തിലെ ഭൂമി ലീസിന് കൊടുക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് ബോട്ടിംങ്ങ് മുടങ്ങുന്നതിന് കാരണമായത്. ലീസ് പുതുക്കുവാനും ധാരണയായി. കഴിഞ്ഞ 60 വര്‍ഷമായി കെഎസ്ഇബി വനം വകുപ്പിന് ലീസ് നല്കുവാനുണ്ടെന്നാണ് വനം വകുപ്പിന്റെ അവകാശ വാദം. ഇതു സംബന്ധിച്ച് തിരുവന്തപുരത്ത് വനം വകുപ്പ് മന്ത്രി പി രാജുവിന്റെ അദ്ധ്യഷതയില് കൂടിയ യോഗത്തിലാണ് തീരുമാനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ബോട്ടിംങ്ങ് വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് വരുന്നതിനിടയില്‍ സുരക്ഷയുടെ പേരില്‍ നിര്‍ത്തിവെക്കുകയായിരുന്നു.
പിന്നീട് ഇതു സംബന്ധിച്ച നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് രണ്ടാമത് ബോട്ടിംങ്ങ് ആരംഭിച്ചത്. എന്നാല്‍ ഡാം കെഎസ്ഇബിയുടെ അധീനതയിലാണെങ്കിലും അതിന്റെ സംരക്ഷണവും മറ്റും വനം വകുപ്പിനാണ്. നിസാര കാര്യങ്ങള്‍ പറഞ്ഞാണ് ബോട്ടിംങ്ങ് അവസാനിപ്പിച്ചത്. 750 രൂപ നിരക്കിലായിരുന്നു ഒരാള്‍ക്ക് ചാര്‍ജ്ജ് ഈടാക്കിയിരുന്നത്. അഞ്ച് പേര്‍ക്ക് കയാറാവുന്ന രണ്ട് ബോട്ടുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നു. ലൈഫ് ജാക്കറ്റ് അടക്കമുള്ള എല്ലാ സുരക്ഷ മുന്‍ കരുതലോടെയാണ് ബോട്ടിംങ്ങ് ആരംഭിച്ചിരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: