കല്‍പ്പറ്റ : ബത്തേരി പോലീ സ് വീടുകയറി ഭീഷണിപെടു ത്തുന്നതായി വീട്ടമ്മ സഫിയ കല്‍പ്പറ്റയില്‍ പത്രസമ്മേളന ത്തില്‍ ആരോപിച്ചു. ആടുലേലം സംഭവത്തില്‍ ഷാജഹാന്റെ ബന്ധുക്കളെ ഭീഷണി പെടുത്തുന്നതായാണ് മാതാവ് സഫിയയുടെ പരാതി. നിസാര്‍ അമ്മംകുളം എന്ന വ്യക്തിയില്‍ നിന്ന് 560000 രൂപ പലിശക്ക് കടമെടുത്താണ് മകന് പാരക്കപറ ഷാജഹാന് ആടുകച്ചവടം തുടങ്ങിയത്. കരാര്‍ പ്രകാരം എട്ടു ശതമാനം പലിശയിനത്തയില് 47000 രൂപ മാസത്തില്‍ നിസാറിന് നല്‍കുകയും ചെയ്തു. അതിനിടക്ക് ഉത്തരേന്ത്യയില്‍ നിന്ന് ആടുകളെ കൊണ്ടുവരവെ വാഹനാപകടത്തില്‍ മുഴുവന്‍ ആടുകളും ചത്തുപോയതിന്റെ ഫലമായി കഴിഞ്ഞമാസം പലിശയടവ് മുടങ്ങിയിരുന്നു. ഇതോടെ നിസാര്‍ ഷാജഹാനെയും കുടുംബത്തെയും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്രെ. പണം ഉടനെ തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഷാജഹാന്റെ വീടും സ്ഥലവും നിസാറിന് എഴുതിക്കൊടുക്കണമെന്നും ബത്തേരി എസ്ഐ ബിജു ആന്റണി വീട്ടുകാരെ നിര്‍ബന്ധിക്കുകയും ഇല്ലെങ്കില്‍ ഷാജഹാനെതിരെ കള്ളക്കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് കലക്ടര്‍ക്ക് പരാതി നല്‍കിയതായി അവര്‍ പറഞ്ഞു.
ഇതിനിടെ തൃശൂരിലെ സുഹൃത്ത് സജീറിന്റെ ഫാമിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് ആടുകളെ കൊണ്ടുവരവെ ഷാജഹാനെയും വാഹനവും മുത്തങ്ങക്കടുത്ത്നിന്ന് നിസാറും സ ംഘവും പിടികൂടുകയും നിസാറിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സജീറിന്റെ സുഹൃത്തുക്കളത്തെി നിസാറില്‍ നിന്ന് ആടുകളെ മോചിപ്പിച്ച് നാട്ടിലേക്ക് കൊണ്ടുപോകവെ വഴിക്കുവെച്ച് എസ്ഐയും സംഘവും ആടുകളെ കയറ്റിയ വാഹനം കസ്റ്റഡിയിലെടുത്തു. ആടുകള്‍ തങ്ങളുടേതാണെന്ന് കാണിച്ച് രേഖകളുമായത്തെിയ സജീറിന്റെ ബന്ധുക്കളെയും എസ് ഐ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചുവത്രെ. എന്നിട്ട് ഉടമസ്ഥന് ഇല്ല എന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ആടുകളെ ലേലം ചെയ്യാന്‍ ഓര്‍ഡര്‍ വാങ്ങി പത്രങ്ങളില്‍ പരസ്യം നല്‍കുകയുമായിരുന്നു. അത് സംബന്ധിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നു. എന്നാല്‍ സജീറിന്റെ ബന്ധുക്കള്‍ ജില്ലാ കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ആടുകളെ വിട്ടുകിട്ടുകയുമായിരുന്നു.
ഈ സംഭവത്തിന് ശേഷം പൊലീസിന്റെ നിരന്തരമുള്ള ഭീഷണിക്കുവിധേയമാവേണ്ടിവരുന്നതായി അവര്‍ പറഞ്ഞു. നിത്യവും രാപകല്‍ വ്യത്യാസമില്ലാതെ വീട്ടിലത്തെുന്ന പൊലീസ് അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു. നിസാറിനെ സംരക്ഷിക്കുന്ന തരത്തിലാണ് എസ്ഐയുടെ ഇടപെടലുകള്‍ എന്നും അവര്‍ ആരോപിച്ചു.
പത്രസമ്മേളനത്തില്‍ സഹോദരി റഷീന, ഖദീജ എന്നിവരും സംബന്ധിച്ചു. എന്നാല്‍ ഷാജഹാനെതിരെ കേസെടുത്തിട്ടുണ്ടെന്നും അതിന്റെ നടപടിയുടെ ഭാഗമായാണ് വീടുകയറിയിറങ്ങുന്നതെന്നും ബത്തേരി എസ്ഐ ബിജു ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: