ചാലക്കുടി: കൊരട്ടി തിരുനാളിനോടനുബന്ധിച്ച് കച്ചവട കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.പഴകിയതും,പുഴുവരിച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി.ഭക്ഷ്യയോഗ്യമല്ലാത്ത 350 കിലോ ഈന്തപ്പഴവും നശിപ്പിച്ചു.
വെളിച്ചെണ്ണയില്‍ ചത്ത ഈച്ചയേയും,കൂള്ഡ്രിംഗ്സിന് ഉപയോഗിക്കുന്ന ഐസ് മീന്‍ കേടാകാതെ ഉപയോഗിക്കുന്ന വലിയ ഐസ് കട്ടകളും പിടികൂടി നശിപ്പിച്ചു.പരിശോധനക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരായ ജോണ്സണ് ജോര്‍ജ്ജ്,മഹേഷ് എം,മനോജ് എന്‍.ആര് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: