ചാലക്കുടി: കലാഭവന്‍ മണിയുടെ വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസായ പാടി കാണാനെത്തിയ ആരാധകന് മുങ്ങിമരിച്ചു. ആലപ്പുഴ ചേര്‍ത്തല എഴുപുന്ന സിദ്ധാനന്ദ മന്ദിരത്തില്‍ ഗോപാലകൃഷ്ണന്റെ മകന് സതീഷ് (33) ആണ് ചാലക്കുടി പുഴയിലെ ചേന്നതുനാട് കമ്പനി കടവില്‍ മുങ്ങി മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അഞ്ചംഗ സംഘം പാടി കാണാന്‍ എത്തിയത്. കൂട്ടൂകാരോടൊപ്പം സമീപത്തുള്ള കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങി പോവുകയായിരുന്നു.
ഉടനെ തന്നെ ഫയര്‍ ഫോഴ്സെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ.സാരാമതിയമ്മ.ഭാര്യ.ഗീതു.കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൂപ്പര്‍ വൈസറാണ്.
സമീപത്തുള്ള കടവുകളില്‍ കുളിക്കുവാന്‍ ഇറങ്ങുന്നതാണ് അപകടം വരുത്തുന്നത്.സമീപത്തായി മണലെടുത്ത വലിയ കുഴികളും ചെളിയും കാരണം മുങ്ങി പോകും. പുറമെ നിന്നു വരുന്നവര്‍ക്ക് പുഴയെ കുറിച്ച് അറിയാതെ കുളിക്കുവാന്‍ ഇറങ്ങുന്നതാണ് അപകടത്തിന് കാരണമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: