വളപട്ടണം: അനധികൃത മണല്‍വാരലിനിടയില്‍ ലോറിയടക്കം നാലുപേര്‍ പോലീസ് പിടിയിലായി. അഴീക്കോട് കപ്പക്കടവിന് സമീപം മണല്‍ വാരുന്നതിനിടയില്‍ മാട്ടൂല്‍ സ്വദേശികളായ പൊന്നപ്പന്‍, സുബൈര്‍, കപ്പക്കടവിലെ രാജീവന്‍, നാറാത്ത് സ്വദേശി റംഷീര്‍ എന്നിവരെയാണ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ്‌ചെയ്തത്. അനധികൃത മണല്‍വാരലിനെതിരേ നടപടികള്‍ ശക്തമാക്കിയതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
















