തളിപ്പറമ്പ്: ക്ഷേത്ര പരിസരത്തേക്ക് മലിന ജലം ഒഴുക്കുന്നതായി പരാതി. പൂക്കോത്ത് കൊട്ടാരത്തിന്റെ ഉപക്ഷേത്രമായ കാനത്ത് ശിവക്ഷേത്ര പരിസരത്തേക്കാണ് സമീപത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്നും മലിന ജലം ഒഴുക്കുന്നത്. ഇത് മൂലം ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കടുത്ത ദുര്‍ഗ്ഗന്ധം അനുഭവപ്പെടുകയാണ്. ഇതുസംബന്ധിച്ച് നഗരസഭാ അധികൃതര്‍ക്ക് പലതവണ പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ക്ഷേത്ര സമിതി മുന്നറിയിപ്പ് നല്‍കി.
















