മുളങ്കുന്നത്തുകാവ് : ഇരിമ്പുസാധനങ്ങള് എടുത്ത് വിറ്റതിനെ സംബന്ധിച്ചുണ്ടായ തര്ക്കംഅടിപിടിയിലും തുടര്‍ന്ന് കൊപാതകത്തിലും കലാശിച്ചു. അടിപിടിയില്‍ വാഹനത്തില്‍ കഴുത്തിടിച്ച് പരിക്കുപറ്റിയശേഷം ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വധശ്രമ്തതിന് കേസെടുത്ത് പോലീസ് ഇയാളുടെ മരണത്തോടെ കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു.കോലഴിയിലാണ് സംഭവം.
കോലഴി അത്തേക്കാട് മാളിയേക്ക്ല്‍ വീട്ടില്‍ അന്തോണിയുടെ മകന് ദേവസ്സിക്കുട്ടി (60) യാണ് മരിച്ച്ത്.സംഭവത്തില്‍ അത്തേക്കാട് തന്നെ വാടകക്ക് താമസിച്ചിരുന്ന ചെറുകുളത്ത് വീട്ടില്‍ ബാബു(42) വിനെതിരെ വിയ്യൂര്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 15 നാണ് സംഭവമുണ്ടായത്.കേസില്‍ പ്രതിയായ ബാബു അത്തേക്കാട് കുറെക്കാലം വാടകക്ക് താമസിച്ചിരുന്നു. വാടകവീട് ഒഴിഞ്ഞുകൊടുത്തേേപ്പാള് പഴയ ഇരുമ്പ് സാധനങ്ങള്‍ കൊണ്ടുപോയിരുന്നില്ല്. പിന്നീടി വീട്ടുടമ വീട് വൃത്തിയാക്കുവാന്‍ ദേവസ്സി്കകുട്ടിയെ ചുമതലപ്പെടുത്തി. വീട് വൃത്തിയാക്കിയ ദേവസ്സിക്കുട്ടി അവിടെയുണ്ടായിരുന്ന പഴയ ഇരിമ്പ് സാധനങ്ങള്‍ എടുത്ത് വിറ്റു. ഇതറിഞ്ഞ ബാബു 15-ാം തിയതി പകല്‍ 11 മണിയോടെ വന്ന ദേവസ്സിക്കുട്ടിയോട് റോഡില്‍ വെച്ച് ബഹളമുണ്ടാക്കുകയും അടിപിടികൂടുകയും ചെയ്തു.
ബാബു ദേവസ്സിക്കുട്ടിയെ പിടിച്ച് തള്ളിയപ്പോള്‍ ഇയാല്‍ സമീപത്ത് കിടന്നിരുന്ന ഓട്ടോയില്‍ കഴുത്തിടിച്ച് റോഡില്‍ വീഴുകയായിരുന്നു, കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാല്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ മരിച്ചു. സംസ്ക്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് കോലഴി പള്ളിസെമിത്തേരിയില്‍ നടക്കും. അവിവാഹിതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: