തൃശൂര്‍: ഫാന്‍ തിരിയുന്നതോടൊപ്പം ടാങ്കില്‍ വെള്ളം നിറക്കാനുള്ള വിദ്യയുമായി ഏങ്ങണ്ടിയൂര്‍ സ്വദേശി ജോസ് പുലിക്കോട്ടില്‍ രംഗത്ത്.ഫാന്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം ഈ ഉപകരണവും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതിനായി പ്രത്യേക വൈദ്യുതി ആവശ്യമില്ല.ഫാനിനോട് ബന്ധിപ്പിച്ച ഒരു റോഡ് ഉപകരണത്തെ ഒരു പവര്‍ എന്‍ഹാന്‍സിങ്ങ് യന്ത്രത്തോട് ബന്ധിപ്പിച്ചിരിക്കുന്നു.ഫാന്‍ കറങ്ങുമ്പോഴുണ്ടാകുന്ന ശക്തിയെ ഈ യന്ത്രം പല മടങ്ങായി വര്‍ദ്ധിപ്പിച്ച് വെള്ളം പമ്പ് ചെയ്യാനാവശ്യമായ ഊര്‍ജ്ജം ലഭ്യമാക്കുന്നു.
നാല്പത് അടിയോളം ഉയത്തിലേക്ക് വെള്ളം പമ്പ് ചെയ്യാനുള്ള ശേഷി നിലവില്‍ രൂപകല്‍പ്പന ചെയ്ത യന്ത്രത്തിനുണ്ടെന്ന ്ജോസ് പുലിക്കോട്ടില്‍ പറഞ്ഞു.ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയായ മകള്‍ മിഖ യാണ് ഇത്തരമൊരാശയം മുന്നോട്ട് വച്ചത്.ഭാര്യ ബെറ്റി ജോസ്,മകള്‍ അനീന ബന്ധു സിയോണ്‍,സജു പുത്തൂര്‍ എന്നിവരും ജോസിനെ ഏറെ സഹായിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തെ പരിശ്രമ ഫലമായി വികസിപ്പിച്ചെയുത്ത ഈ യന്ത്രത്തിന് ഏകദേശം 3500 രൂപയാണ് ചിലവ് വരുന്നത്.ബെറ്റി ജോസ്,ജോണ്‍ പുലിക്കോട്ടില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: