പാവറട്ടി: വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂളില്‍ പഠിക്കാന്‍ ചെരുപ്പ് ഊരി ക്ലാസ് മുറിക്ക് വെളിയില്‍ വെക്കണം.
തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് പഞ്ചായത്തിലേ മുല്ലശ്ശേരി എഇഒക്ക് കീഴിലാണ് ഈ സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പതിനഞ്ച് വര്‍ഷം മുമ്പ് പാടൂര്‍ ജുമാ മസ്ജിദ് മഹല്‍ മദ്രസയുടെ ഭാഗമായി അണ്-എയ്ഡഡ് സ്കൂളായാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഏതാനും വര്‍ഷം മുമ്പാണ്.
എം.സി അഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ടൈസ് പാടൂര്‍ എന്ന സ്ഥാപനം ഈ സ്ക്കൂള് മഹലില്‍ നിന്നും ഏറ്റെടുക്കുന്നത്.
പിന്നീട് വെങ്കിടങ്ങ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ഇടിയന്ഞ്ചിറയില് മൂന്ന് ഏക്കറോളം വരുന്ന തണ്ണീര്‍തടവും കണ്ടല്‍ വനവും സ്ക്കൂളിന്റെ പേരില്‍ നികത്തി എടുത്ത സ്ഥലത്ത് ബഹുനില സ്ക്കൂള് മന്ദിരവും ഡൈനിങ്ങ് ഹാളും കവാടവും നിര്‍മ്മിക്കുകയായിരുന്നു.
ഉന്നത നിലവാരത്തില്‍ പണിതീര്‍ത്ത കെട്ടിടത്തിന്റെ ഉപരിതലം സിറാമിക്ക് ടൈല്‍സ് കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.ഇപ്പോള്‍ ഈ സ്ക്കൂള് ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നു മുതല്‍ എഴ്വരെയുള്ള ഈ സക്കുളില്‍ 450 ഓളം വിദ്യാര്‍ത്ഥികളാണ് കേരള സിലബസില്‍ പഠനത്തിനായി എത്തുന്നത്.പുര്‍ണ്ണമായും ഫീസ് വാങ്ങിയാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. ക്ലാസില്‍ പ്രവേശിക്കണമെങ്കില്‍ ചെരിപ്പോ ഷൂവോ ഊരി വെളിയില്‍ വെച്ചിരിക്കണം. സ്ക്കൂള് വിട്ട് പോകുമ്പോള്‍ മാത്രമേ ചെരിപ്പ് ധരിക്കാന്‍ പാടുള്ളു. ചെരിപ്പ് ധരിക്കാതെ ഏറെ നേരം ക്ലാസ് മുറികളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശരീരവേദന, മസില് കഴപ്പ് തുടങ്ങിയ ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടെന്ന് രക്ഷിതാക്കള്‍ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാന്‍ ആവിശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
പിടിഎ വഴി അറിയിച്ചിട്ടും ചെരിപ്പോ ഷുവോ ധരിച്ച് ക്ലാസില്‍ ഇരിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടാണ് മനേജ്മെന്റ് സ്വീകരിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. വില കൂടിയ ടൈല്സായതിനാല് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് മാനേജ്മെന്റ് വാദം.
എന്നാല്‍ അവധി ദിനങ്ങളില്‍ വിവാഹം, ജന്മദിനാഘോഷം സ്ക്കൂള് കെട്ടിടവും അങ്കണവും വാടകക്ക് കൊടുക്കുക പതിവാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ക്കൂള് അങ്കണത്തിലേക്ക് വാഹനങ്ങള്‍ കയറ്റുന്നതിനോ ചെരിപ്പോ ഷൂവോ ധരിക്കുന്നതിനോ യാതൊരു വിലക്കുമില്ല. ഈ സാഹചര്യം നിലനില്‍ക്കെ കുട്ടികള്‍ക്ക് പാദരക്ഷ ധരിച്ച് ക്ലാസില്‍ ഇരിന്ന് പഠിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കളായ പി.കെ ജബ്ബാര്‍, എം.എ ഫൈസല്‍, ഇ.എ സുധീര്‍ അഹമദ് എന്നിവര്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, എം.എല്‍.എ, ജില്ലാ കലക്ടര്‍, മുല്ലശ്ശേരി എഇഒ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. സ്ക്കൂള് പൂര്‍ണ്ണമായും ഹൈജീനിക്ക് ആയതിനാലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഷൂവും ചെരിപ്പും ധരിക്കാന്‍ അനുവധിക്കാത്തതെന്ന് സ്ക്കൂള് പ്രിന്‍സിപ്പാള്‍ എന്‍.സത്യഭാമ പറഞ്ഞു.
പടം അടിക്കുറിപ്പ്: വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയിലും അങ്കണത്തിലും ചെരിപ്പും ഷുവും ധരിക്കാന്‍ അനുവധിക്കാത്ത പാടൂരിലെ താ-അലിമൂല് ഇസ്ലാം ഇംഗ്ലീഷ് മീഡിയം യു പി സ്ക്കൂള്
പ്രതികരിക്കാൻ ഇവിടെ എഴുതുക: