ഇടുക്കി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ശുചിത്വഭാരതം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ കുഴി കക്കൂസുകള്‍ ഉപയോഗിച്ച് വന്നിരുന്നവരും തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിവന്നിരുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും സാനിട്ടറി കക്കൂസ് സൗകര്യമൊരുക്കി ഇടുക്കി ജില്ല സമ്പൂര്‍ണ്ണ തുറസായ മലമൂത്ര വിസര്‍ജന രഹിത ജില്ല എന്ന നേട്ടം കൈവരിച്ചിരിക്കുന്നു എന്ന ജില്ലാ പഞ്ചായത്തിന്റെ പ്രഖ്യാപനം തട്ടിപ്പ്. ജില്ലയിലെ തോട്ടംമേഖലയില്‍ പലയിടത്തും ശൗചാലയങ്ങളില്ല. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ബദേല്‍ എസ്റ്റേറ്റില്‍ കഴിയുന്ന നൂറോളം കൂടുംബങ്ങള്‍ക്ക് ശൗചാലയമില്ല.
ഇവിടെ മാട്ടുപ്പെട്ടി എന്ന പ്രദേശത്ത് താമസിക്കുന്ന 60 വീടുകള്‍ക്ക് ശൗചാലയങ്ങില്ല. തുറസായ സ്ഥലത്ത് പ്രാഥമിക കര്‍മ്മങ്ങള്‍ ചെയ്യണ്ട സ്ഥതിയിലാണ് ഇവിടുത്തെ തൊഴിലാളികളും അവരുടെ കുടുംബവും.
കഞ്ഞിക്കുഴി പഞ്ചായത്തിലെ വനവാസി മേഖലകളിലും മിക്കവര്‍ക്കും ശൗചാലയങ്ങളില്ല. കക്കൂസിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ ആയിരക്കണക്കിന് അപേക്ഷകളാണ് ഇവിടെ ലഭിച്ചത്. ഇതില്‍ മുഴുവന്‍ അപേക്ഷകര്‍ക്കും ശൗചാലയം അനുവദിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞില്ലെന്ന ആരോപണം ശക്തമാണ്. മുന്‍പ് ശൗചാലയം അനുവദിച്ചിരുന്നവര്‍ക്കും ചില താല്പര്യങ്ങളുടെ പേരില്‍ ശൗചാലയം നിര്‍മ്മിക്കാന്‍ തുക അനുവദിച്ചതായും ആക്ഷേപമുണ്ട്.
















