ആലക്കോട്: ആലക്കോട് – കരിമണ്ണൂര്‍ റോഡിലൂടെ അമിത ഭാരം കയറ്റി ഓടിയ ടോറസ് ലോറികള്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാവിലെയാണ് ബിജെപി ആലക്കോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞത്. സംഭവം ആര്‍.ടി.ഒയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. സമരപരിപാടികള്‍ക്ക് ഹരികുമാര്‍ പനമറ്റത്ത്, മാത്യു കെ.വി, ഒ.സി രമേശ്, പ്രകാശ്, നിശാന്ത്, സുനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
















