തൊടുപുഴ: വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളുടെ വ്യാജ ആര്‍.സി ബുക്ക് ഉപയോഗിച്ച് പണം തട്ടിയെടുക്കുന്ന യുവാവിനെ തൊടുപുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. മുതലക്കോടം സ്വദേശി സാബു മാത്യു കൊല്ലപ്പള്ളില്‍ ആണ് പിടിയിലായത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഇടവെട്ടി സ്വദേശി അബ്ദുള്‍ റഹിമിന്റെ വാഹനം വാടകയ്‌ക്കെടുത്ത് വ്യാജ ആര്‍.സി ബുക്കുണ്ടാക്കി 40000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വാഹനം പോലീസ് നേരത്തെ കണ്ടെത്തിയിരുന്നൂ. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് തൊടുപുഴ എസ്.ഐ അറിയിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
















