നവാഗതനായ എം. ശ്രീജിത്ത് രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് കുന്നിറങ്ങിവരുന്ന ജീപ്പ്. മാജിക്കല്‍ റിയലിസം ട്രീറ്റ്മെന്റില്‍ ഒരുക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമാണിത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള റോഡ് മൂവി എന്ന് വിശേഷിപ്പിക്കാം. പൊതുജന പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ ദിലീപ് ദാസ്, ജയസാഗര്‍ കൊട്ടിയം എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്.
നല്ല സിനിമ ചലച്ചിത്ര വേദിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം – ഉണ്ണിദാസ്, ഗായകര്‍ – അഭയ് എ.കെ, കിച്ചു കൃഷ്ണ, അനീഷ് സോമന്, രാജലക്ഷ്മി സോമരാജന്, ശ്രുതി എന്‍. മോഹന്‍, പാശ്ചാത്തല സംഗീതം – സ്പെഷ്യല്‍ ഇഫക്ട്സ് – സജി വിനായകം, ആര്‍ട്ട് – ശ്രീജിത്ത് ചെന്നിത്തല. തൃശൂര്‍ എം. ടി ആര്, അരുണ്‍ മുട്ടയില്‍, മിറാഷ്, ചാതുരി ചന്ദ്രഗീത, ജ്യോതിനായര്‍, ആതിര സുകുമാരന്‍, മുഹമ്മദ് സാധിഖ്, ജോംസണ്‍ ആലപ്പാട്ട് തുടങ്ങിയവരും അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: